Thursday, February 11, 2010

എഴുത്തിന് ഒരു ശ്രമം.......



പ്രണയം
പ്രണയത്തിന്‍റെ വീഞ്ഞു കുപ്പി തട്ടിപ്പോയി,
ഓരോ ചീളിനും വാക്കിന്‍റെ മൂര്‍ച്ച.
നാമതെടുത്തു പരസ്പരം മുറിവേല്‍പ്പിക്കുന്നു.
ഹൃദയത്തിന്‍റെ മതമേതെന്നലറുന്നു;
കണ്ണീരിന്‍റെ കക്ഷിയും.

വ്യത്യാസം
പ്രണയം-
മുഴുമുഴുത്ത്, തുടുതുടുത്ത്,
ചെമന്ന്,
കണ്ടാലാരും നോക്കണം,
ടച്ചിംഗ്സില്ലേന്തു സുഖം....
വിവാഹം-
ആരും കുറ്റം പറയരുത്,
വൃത്തികേടു പാടില്ല,
അപ്പന് നിറ കീശ തന്നെ വേണം.
എന്നാല്‍ ഓക്കെ!

കുണ്ഠിതം
അയലത്തെ ലോക്കല്‍ നേതാവിന്‍റെ പുത്രിക്ക് 100 പവനും
50 ലക്ഷവും വില...
കുണ്ഠിതം തോന്നിയെനിക്ക്,
കുട്ടിക്കാലത്തെങ്കിലും അവളെ ഒന്ന്
ഒരു തമാശയ്ക്കെങ്കിലും പ്രേമിച്ചിരുന്നെങ്കില്‍.........



No comments:

Post a Comment